അപകടകവലയെ വെറുതെ വിടില്ല — കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: അപകടകവലയില്‍ ട്രാഫിക് പോലീസും റവന്യൂ-മോട്ടോര്‍വാഹനവകുപ്പ് അധികൃതരും സംയുക്ത പരിശോധന നടത്തി.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ കവലയിലാണ് ഇന്ന് രാവിലെ പരിശോധന നടന്നത്.
തളിപ്പറമ്പ് മുതല്‍ കുറുമാത്തൂര്‍ വരെയുള്ള പ്രദേശങ്ങളിലായിരുന്നു പരിശോധന.
നാല് റോഡുകള്‍ കൂടിച്ചേരുന്ന വാട്ടര്‍ അതോറിറ്റി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ നടക്കുന്നതിനാല്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫെബ്രുവരി 7 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
നാലുഭാഗത്തു നിന്നും മത്സരിച്ചു വാഹനങ്ങള്‍ വരുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാകുന്ന വിവരവും ഇവിടെ അടിയന്തിരമായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന നാട്ടുകാരുടെ ആവശ്യവും വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇന്ന് രാവിലെ തളിപ്പറമ്പ് ട്രാഫിക് യൂണിറ്റ് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് സംയുക്തപരിശോധന നടത്തിയത്.
ഇവിടെ അടിയന്തിരപ്രാധാന്യത്തോടെ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു.
പൊതു-സാമൂഹ്യപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സുബൈര്‍ സൂപ്പര്‍വിഷനാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രശ്‌നം പൊതുജനസമക്ഷത്തിലേക്ക് കൊണ്ടുവന്നത്.