പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ അപകടക്കുഴി-
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ വക അപകടകുഴി.
അടുത്തിടെ കോര്‍ട്ട്‌റോഡ് മുഴുവനായും മെക്കാഡം ടാറിംഗ് നടത്തി മെച്ചപ്പെടുത്തിയപ്പോഴാണ് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഓവുചാലിന് സമീപം അപകടക്കുഴി രൂപപ്പെട്ടത്.
റോഡ് മെറ്റലിട്ട് ഉയര്‍ത്തിയപ്പോഴാണ് സമീപത്തെ ഓവുചാലിന്റെ സഌബ് താഴ്ന്നത്.
ഇതോടെയാണ് ഈ ഭാഗത്ത് നീളത്തില്‍ അപകടക്കുഴി ഉണ്ടായത്. നിരവധി ഇരുചത്രവാഹനയാത്രികരാണ് ഈ കുഴിയില്‍ അബദ്ധത്തില്‍ വീണ് പരിക്ക് പറ്റിയത്.
കാല്‍നടയാത്രക്കാരും അപകടത്തില്‍ പെടുന്നുണ്ട്. റോഡും ഓവുചാലിലെ സ്‌ളാബും ഒരുപോലെ ഉയര്‍ത്തി റോഡിന് സമമായി
ലെവല്‍ ചെയ്താല്‍ മാത്രമേ ഈ കുഴിയുടെ അപകടം ഒഴിവാക്കാന്‍ കഴിയൂ. നഗരസഭാ അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.