ഗോവിന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍-
തളിപ്പറമ്പ്: പോക്‌സോ കേസില്‍ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെ(50) കണ്ണൂര്‍ സെന്‍ട്രല്‍
ജയിലിലടച്ചു.
അഞ്ച് കേസുകളില്‍, ഒരു കേസില്‍ കൂറുമാറ്റം നടന്നതിനാല്‍ 4 കേസുകളിലായി പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 7 വര്‍ഷം വീതം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായ അധ്യാപിക കൂറുമാറിയിരുന്നു.
രണ്ടും മൂന്നും പ്രതികളായ അധ്യാപികമാരെ കോടതി വെറുതെവിടുകയായിരുന്നു.