അപകടാവസ്ഥയില്‍ പൊട്ടി തൂങ്ങിയ ആല്‍മരം മുറിച്ചുനീക്കി.
പിലാത്തറ: പൊട്ടി തൂങ്ങിനിന്ന ആല്‍മരം അഗ്നിശമനസേന സാഹസികമായി മുറിച്ചുനീക്കി.

പിലാത്തറ-മാതമംഗലം റോഡില്‍ കടന്നപ്പള്ളിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.
കടന്നപ്പള്ളി ബസ്റ്റോപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരം പൊട്ടി തൂങ്ങിക്കിടക്കുന്നത് അപകടം വര്‍ദ്ധിപ്പിച്ചതിനാല്‍ പയ്യന്നൂരില്‍ നിന്നും
അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേസവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന പയ്യന്നൂര്‍ ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടുകയും ക്രെയിന്‍ ഉപയോഗിച്ച് സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് താഴെ എത്തിക്കുകയായിരുന്നു.
സേനാംഗങ്ങളായ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസ്, .കെ.അജിത്കുമാര്‍, യു.വിനീഷ്, പി.സത്യന്‍, എസ്.ഷിബിന്‍, ഹോംഗാര്‍ഡ് ടി.കെ.സനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നാലര മണിക്കൂര്‍ നേരത്തെ കഠിനപരിശ്രമത്തിന് ശേഷമാണ് ഇതുവഴി ഗതാഗതം പുന:സ്ഥാപിച്ചത്.
