മാധവന്‍ മാസ്റ്ററുടെ കണ്ണുകള്‍ ഇനിയും കാഴ്ച്ചകള്‍ കാണും, മൃതദേഹം മെഡിക്കല്‍ പഠനത്തിന്.
തളിപ്പറമ്പ്: മാധവന്‍ മാസ്റ്ററുടെ കണ്ണുകള്‍ ഇനിയും വെളിച്ചം കാണും, ഇന്ന് രാവിലെ നിര്യാതനായ കെ.മാധവന്‍ മാസ്റ്ററുടെ രണ്ട് കണ്ണുകളും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നേത്രബാങ്കിന് നല്‍കി.
മൃതദേഹം മെഡിക്കല്‍ പഠനത്തിനായും വിട്ടുനല്‍കും.
വീട്ടുകാര്‍ അറിയിച്ചത് പ്രകാരം എത്തിയ ഡോക്ടര്‍മാരുടെ സംഘം മൃതദേഹത്തില്‍ നിന്ന് കണ്ണൂകള്‍ നീക്കം ചെയ്തു.
മൃതദേഹം നാളെ(ശനിയാഴ്ച്ച) രാവിലെ എട്ട് മുതല്‍കൂവേരി കാക്കടവിലെ ബ്രദേഴ്‌സ് ആര്‍ടസ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍
പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് 10 മുതല്‍ 11 വരെ പ്രധാന പ്രവര്‍ത്തനരംഗമായിരുന്ന തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് 12 മണിക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറും.