കവുങ്ങ് മുറിക്കുന്നതിനിടെ കുഴിയില്‍ വീണ് ക്ഷേത്ര ആചാരസ്ഥാനികന്‍ മരിച്ചു.

ചെറുവത്തൂര്‍: കവുങ്ങ് മുറിക്കുന്നതിനിടെ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികന്‍ കുഴിയില്‍ വീണ് മരിച്ചു.

ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ എം.കുഞ്ഞിരാമന്‍ (70) ആണ് മരിച്ചത്.

ചീര്‍ക്കുളം ശ്രീ ധര്‍മശാസ്ത ക്ഷേത്ര പരിസരത്ത് കവുങ്ങ് മുറിക്കുമ്പോഴാണ് സംഭവം.

പുലിയന്നൂര്‍ കുന്നുമ്മല്‍ മുണ്ട്യ ക്ഷേത്ര ആചാര സ്ഥാനികനാണ്. ഇന്ന് വൈകുന്നേരം ചീര്‍ക്കുളം ഭാസ്‌കര കുമ്പള സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കള്ളപ്പാത്തി പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്.

വീടിനടുത്തുള്ള തോട്ടത്തില്‍ കവുങ്ങ് മുറിക്കുന്നത് നോക്കി നവില്‍ക്കുകയായിരുന്നു.

കവുങ്ങ് വീഴുമ്പോള്‍ പിന്നോട്ട് മാറിയപ്പോള്‍ കുഴിയുള്ള കാര്യം ശ്രദ്ധിച്ചില്ല.

കുഴിയിലെ കല്ലില്‍ തലയിടിച്ച് വീണ് ഗുരുതര നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഭാര്യ: മീനാക്ഷി.

മക്കള്‍: രാമകൃഷ്ണന്‍, രാധിക, ഗിരിജ.