കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ മരിച്ചു

പരിയാരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു.

കോഴിക്കോട് കാക്കവയല്‍ ഈങ്ങാപ്പുഴയിലെ തൊടുകയില്‍ പത്മനാഭന്‍(59) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

മാര്‍ച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയവെയാണ് മരണം.

ഭാര്യ: പുഷ്പ.

മക്കള്‍: നിധിന്‍,നിഷ.

മരുമകന്‍: ദിലീഷ്.

സഹോദരങ്ങള്‍: ആര്‍മുഖന്‍, സരോജിനി, തങ്കമണി
പരേതനായ ഭാസ്‌കരന്‍.

ചാരായ കേസില്‍ പ്രതിയായി ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പത്മനാഭന്‍ 3 മാസം മുമ്പാണ് ജയിലില്‍ എത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.