ഒറ്റക്ക് താമസിക്കുന്ന യുവാവ് മരിച്ച നിലയില്‍.
പാലാവയല്: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

പാലാവയല് കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന് മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്.
അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം.
സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, സജി, ഷൈനി, ജോളി, രമ്യ.
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം നാലിന് കാവുംതല സെന്റ് ജോസഫ് പള്ളിയില്‍,
