സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

വളപട്ടണം: സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

ചിറക്കല്‍ പുതിയതെരു മണ്ഡപം കുരിക്കളകത്ത് വീട്ടില്‍ കെ.മുസ്തഫ(73)ആണ് മരിച്ചത്.

ഡിസംബര്‍ 20 ന് രാത്രി എട്ടരക്ക് ആശാരികമ്പനിക്ക് സമീപം ഗുഡ്‌സ്
ഓട്ടോയില്‍ നിന്ന് മല്‍സ്യംവാങ്ങി റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തെ സ്വന്തം കടയിലേക്ക് പോകവെ കാട്ടാമ്പള്ളി

ഭാഗത്തുനിന്നും പുതിയതെരുഭാഗത്തേക്ക് അമിതവേഗതിയിലെത്തിയ കെ.എല്‍-13ബി.എ 5643 സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 9.15നാണ് മരിച്ചത്.

പരേതരായ അഹമ്മദ്-സക്കീന ദമ്പതികളുടെ മകനാണ്.

ഭാര്യ: സൗറ.

മക്കള്‍: ഫൈസല്‍, ഫാസില, ജാസ്മിന്‍.

സഹോദരന്‍: സുബൈര്‍.

വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയതെരു യൂണിറ്റ് അംഗമാണ്.

കബറടക്കം ഇന്ന് വൈകുന്നേരം വളപട്ടണം മന്ന കബര്‍സ്ഥാനില്‍.