Skip to content
പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും അമിത മദ്യപാനവും ഭാര്യയുടെ അസുഖവും താങ്ങാനാവാതെ മധ്യവയസ്ക്കന് കിണറില്‍ ചാടി മരിച്ചു.
പരിയാരം പാച്ചേനി കിഴക്കയില്‍ വീട്ടില്‍ കെ.പ്രകാശന്(50)ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.45 നാണ് പ്രകാശന് വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്.
തളിപ്പറമ്പില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്ത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ: രജിത.
മക്കള്‍: അനന്തു, ആദിത്യ.
മൃതദേഹം ഇന്ന് രാവിലെ 11 .30 മുതല്‍ ഉച്ചക്ക് ഒന്നുവരെ പാച്ചേനിയിലെ വീട്ടില്‍ പൊതുദര്‍ശനം.
ശവസംസ്ക്കാരം മലപ്പട്ടം ശ്മശാനത്തില്‍.