അപസ്മാര ബാധിതന്‍ പുഴയില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: അപസ്മാര രോഗിയായ വയോധികന്‍ വീടിനടുത്ത പുഴയില്‍ വീണ് മരിച്ചു.

പയ്യന്നൂര്‍ കവ്വായി കൊറ്റിയില്‍ താഴെ കല്ലേന്‍ വീട്ടില്‍ കെ.ചന്ദ്രശേഖരനാണ്(65)മരിച്ചത്.

ഇന്നലെ (മാര്‍ച്ച്-30) വൈകുന്നേരം അഞ്ചിനാണ് ഇദ്ദേഹത്തെ വീടിന് സമീപത്തെ പുഴയില്‍ വീണുകിടക്കുന്നതായി കണ്ടത്.

ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പരേതരായ ചെമ്മിടന്‍ മാധവന്‍-കല്ലേന്‍ കാഞ്ഞിരത്തി ദമ്പതികളുടെ മകനാണ്.

ഭാര്യ: വിലാസിനി.

മക്കള്‍: വിജേഷ്, ശിവദാസന്‍, സൗമ്യ.

മരുമക്കള്‍: സൗമ്യ, ശ്രീജിത്ത്.

സഹോദരങ്ങള്‍: പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍, സുന്ദരന്‍, കേളപ്പന്‍, സീത, കമലാക്ഷി.