അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു.

തളിപ്പറമ്പ്: അബോധാവസ്ഥയിൽ റോഡിൽ വീണു കിടന്ന നിലയിൽ കണ്ട മധ്യവയസ്ക്കൻ മരിച്ചു.

തീയ്യന്നൂരിലെ ബാബു താന്നിമൂട്ടിൽ (55) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ സപ്തംബർ 1 ന് രാത്രി 9 നാണ് ബാബുവിനെ തളിപ്പറമ്പ് കോടതി റോഡിൽ അബോധാവ സ്ഥയിൻ കണ്ടത്.

തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.

നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ തുടരവെ ഇന്നലെ ഉച്ചക്ക് 2.30 നാണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം കാർക്കീൽ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

ഭാര്യ: ശ്രീജ.

]മക്കൾ: ജിഷ്ന, പരേതനായ ജിബിൻ.

സഹോദരങൾ: ഓമന, സോമൻ, സുകുമാരൻ, വസന്ത, ജസി.