റിട്ട.അദ്ധ്യാപകന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍
നല്ലോംപുഴ: റിട്ട. അധ്യാപകനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നല്ലോമ്പുഴ കുരുത്തോലവയലിലെ പറമ്പകത്ത് വീട്ടില്‍ ആന്റണി ഏബ്രഹാമിനെയാണ്(അപ്പച്ചന്‍-66) ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് മരിച്ച നിലയില്‍ കണ്ടത്.
പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ റിട്ട.അദ്ധ്യാപകനാണ്.
ഭാര്യ: ലീലാമ്മ പൗവ്വത്ത് (റിട്ട. അധ്യാപിക, മുനയന്‍കുന്ന് ബി.എച്ച്.എല്‍.പി സ്‌കൂള്‍).
മക്കള്‍: ദീപക് ആന്റണി (എഞ്ചിനീയര്‍, ബംഗളൂരു), കിരണ്‍ ആന്റണി (സൂറത്ത്കല്‍).
മരുമക്കള്‍: (മെറിന്‍, ലക്ചറര്‍ ബംഗളൂരു), അഞ്ജു (ചെന്നൈ).
ശവസംസ്‌കാരം ശനിയാഴ്ച്ച (04.01.25) രാവിലെ 9.30 ന് കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.