ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു-
കുഞ്ഞിമംഗലം: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.
കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്(40)ആണ് മരിച്ചത്.
കോണ്‍ക്രീറ്റ് തൊഴിലാളിയാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
മല്ലിയോട്ട് ക്ഷേത്രക്കുളത്തിലാണ് നിരവധി കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കെ സനീഷ് മുങ്ങിത്താഴ്ന്നത്.
പക്ഷെ, സംഭവം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.
കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്.
സഹോദരി: രജിന.
അവിവാഹിതനാണ് മരിച്ച സനീഷ്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
നാളെ രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടക്കും.