ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

പാണത്തൂര്‍: പനത്തടി കോയത്തടുക്കത്ത് ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

കോയത്തടുക്കത്തെ രാജന്‍-ഷിജി ദമ്പതിമാരുടെ  മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്.

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

രാജപുരം കോളേജിലെ എന്‍.എസ്.എസ് സഹവാസ ക്യാമ്പ് കഴിഞ്ഞ് കഴിഞ്ഞദിവസം വീട്ടിലെത്തിയതായിരുന്നു.