സമീപഭാവിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകും: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.
പരിയാരം: ജനസംഖ്യ ഘടനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുടര്‍ന്ന് ചൈനയെ പിന്തളളി സമീപ ഭാവിയില്‍ ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമാകുമെന്ന് പ്രമുഖ പ്രമേഹരോഗ വിദഗ്ദ്ധന്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.
ലോകപ്രമേഹ ദിനത്തില്‍ പരിയാരം ആസ്പയര്‍ ലയണ്‍സ്‌ക്ലബ്ബ് സംഘടിപ്പിച്ച പ്രമേഹരോഗ നിയന്ത്രണ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2045 ആകുന്നതോടുകൂടി കൂടി 150 ദശലക്ഷംരോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രമേഹം രക്തസമ്മര്‍ദ്ദം അമിതവണ്ണം എന്നിവയിലും ഇപ്പോള്‍ വര്‍ദ്ധനവ് സംഭവിക്കുകയാണ്, ഇത് വരും കാലങ്ങളില്‍ ആരോഗ്യരംഗത്ത് സ്‌ഫോടനാത്മകമായ സ്ഥിതിക്ക് കാരണമാകുമെന്നും സെമിനാറിനോടുബന്ധിച്ച ചര്‍ച്ചയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ കൂടിയായ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി.രാമചന്ദ്രന്‍ ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പ്രമേഹദിന സന്ദേശം നല്‍കി.
തുടര്‍ന്ന് ആഹാരരീതി, കുട്ടികളിലെ പ്രമേഹം എന്നിവയെ കുറിച്ച് ഡോ. ശ്രീദേവി വ്യായാമമുറകളെ പറ്റി ഡോ.സാബിര്‍, കുട്ടികളിലെ പ്രമേഹം ഇന്‍സുലിന്‍ ചികിത്സയെപറ്റി ഡോ.റീത്ത, ഡോ.കെ.ടി.മാധവന്‍, ഡോ.ഡി.കെ.മനോജ് എന്നിവര്‍ ക്ലാസെടുത്തു.
ലയണ്‍സ് എക്സ്റ്റന്‍ഷന്‍ ചെയര്‍മാന്‍ സുജ വിനോദ്, ലയണ്‍ ക്യാബിനറ്റ് സെക്രെട്ടറിമാരായ പി.ഗംഗാധരന്‍, കെ.വി.ഷാജി, ടി.സി.വി ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
150 പേര്‍ പങ്കെടുത്ത സൗജന്യ രോഗനിര്‍ണായ ക്യാമ്പിന് സെക്രട്ടറി പി.പി.ഷാജി, അപ്പുക്കുട്ടന്‍, ഇ.വി.രവീന്ദ്രന്‍, ബി.ശശിധരന്‍, പ്രസന്ന ബാലന്‍, സുമിത, ഷീന എന്നിവര്‍ നേതൃത്വം നല്‍കി.