പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക്‌സേവയും ക്ഷേത്രവിശേഷങ്ങള്‍ ചിത്രീകരണവും ആരംഭിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക് സേവയും ക്ഷേത്ര വിശേഷങ്ങള്‍ ചിത്രീകരണവും തന്ത്രി ബ്രഹ്മശ്രീ ഉഷകാമ്പ്രത്ത് ബ്രഹ്മശ്രീ.പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

InIT Solutions Pvt Ltd (എറണാകുളം) ബുക്ക് സേവ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ക്ഷേത്രവിശേഷങ്ങളും വഴിപാട് ബുക്കിംങ്ങും ലോകത്തിലെ ഏതു സ്ഥലത്തിരുന്നും കാണാനും അറിയാനും ഉതകുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുന്നത്.

ഭക്തര്‍ക്ക് UR code Scanning സംവിധാനത്തിലൂടെയും ഇനി വഴിപാടുകളും സംഭാവനയും നടത്താന്‍ കഴിയും.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ ഉടമ്പടി പത്രം ഒപ്പുവെച്ചു.

മുന്‍ ദേവസ്വം മെമ്പര്‍ പി.വി.സതീഷ് കുമാര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളിധരന്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇ.പി. ശാരദ , കെ.വി.അജയ് കുമാര്‍, കെ രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.