ഡോക്ടേഴ്‌സ് ദിനം ആചരിച്ചു-ഡോ.പി.കെ.രഞ്ജീവിനും ഡോ.തെസ്‌നിക്കും ആദരവ്.

തളിപ്പറമ്പ്:ബി.ഇ.എം. എല്‍.പി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ.പി കെ രഞ്ജീവ്, ഡോ. തസ്നി എന്നിവരെ ആദരിച്ചു.

സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളുടെ മുന്‍ഗാമികളെ പൊന്നാട അണിയിച്ചു.

ഡോ.പി.കെ.രഞ്ജീവിന്റെ ഈയിടെ പ്രകാശനം ചെയ്ത കഥാസമാഹാരം ‘ഉദ്ദണ്ഡ രാജ്യത്തെ കഴുതകള്‍’ സ്‌കൂള്‍ ലൈബ്രറിയിലേക്ക് വേണ്ടി ഡോ. തെസ്‌നി ഏറ്റുവാങ്ങി.

പ്രധാനധ്യാപിക കൊച്ചുറാണി സ്വാഗതം പറഞ്ഞു.

റിട്ട.പ്രധാനാധ്യാപിക ഡെയ്‌സമ്മ ശ്രീമതി രചന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.