: തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു.

പരിയാരം: തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു.

ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ഇന്നലെ വൈകുന്നേരം നായയുടെ കടിയേറ്റത്.

തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്‍മാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടതു കാലിനാണ് ആഴത്തിലുള്ള മുറിവേറ്റത്.