കാഴ്ച്ചക്കാര്‍ക്ക് നൊമ്പരമായി പട്ടിക്കുഞ്ഞുങ്ങളുടെ മരണം.

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പിലെ തെരുവ്‌നായ കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം.

ഇന്ന് വൈകുന്നേരമാണ് കിണറിന് സമീപം ഉറങ്ങിക്കിടന്ന നായക്കുഞ്ഞുങ്ങള്‍ കാര്‍ കയറി ചത്തത്.

ഇപ്പോള്‍ റവന്യൂ ടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കെ താലൂക്ക് ഓഫീസ് വളപ്പില്‍ വാഹനപാര്‍ക്കിംഗ് സൗകര്യം കുറഞ്ഞിരിക്കുകയാണെങ്കിലും വാഹനപ്പെരുപ്പത്തിന് കുറവൊന്നുമില്ല.

ഒട്ടും ശ്രദ്ധയില്ലാതെ വാഹനങ്ങള്‍ കൈകാര്യം ചെയ്തതാണ് നായക്കുഞ്ഞുങ്ങള്‍ ചാവാനിടയാക്കിയത്.

വാഹനംകയറി ചത്തുകിടക്കുന്ന കുഞ്ഞുങ്ങളുടെ സമീപമെത്തിയ തള്ളപ്പട്ടിയുടെ ദു:ഖം കാഴ്ച്ചക്കാര്‍ക്ക് നൊമ്പരമായി.