സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം–ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്

പഴയങ്ങാടി: സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം-ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.

അഴീക്കോട്ടെ ടി.വി.ഷാനിദിന്റെ പേരിലാണ് കേസ്.

മാട്ടൂല്‍ സൗത്തിലെ മുക്രി വീട്ടില്‍ എം. മുംതാസിന്റെ(24)പരാതിയിലാണ് കേസ്.

2023 ജൂണില്‍ വിവാഹിതരായ ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചുവരവെ ഷാനിദ് സൗന്ദ്ര്യം കുറവാണെന്നും സ്ത്രീധനം കൂുതല്‍ ആവശ്യപ്പെട്ടും ശാരീരിക മാനസിക പീഡനം നടത്തിയതായാണ് പരാതി.