കനത്ത ചൂടില്‍ പോളിംഗ് ബൂത്തില്‍ എന്‍.എസ് എസ് യൂണിറ്റിന്റെ സംഭാര വിതരണം

മാതമംഗലം: കുറ്റൂര്‍ സണ്‍റൈസ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സംഭാര വിതരണം നടത്തി.

മൂന്നു ബൂത്തുകളിലായാണ് പോളിംഗ് നടന്നത്.

കൊടുംചൂടില്‍ നൂറു ണക്കിന് വോട്ടര്‍മാര്‍ക്കാണ് സംഭാരവിതരണം ആശ്വാസമായത്.

പ്രോഗ്രാം ഓഫീസര്‍ എം.കെ.മുഹമ്മദ് ജാബിര്‍ വിദ്യാര്‍ത്ഥികളായ നിയാസ് അബ്ദുല്‍ നാസര്‍, കെ.വി.നന്ദന, വി.അവന്തിക, മിഥുന്‍ ശ്രീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.