മനുഷ്യന് മാത്രമല്ല, പറവകള്‍ക്കും ദാഹജലംനല്‍കി അഗ്നിരക്ഷാസേന.

കൂത്തുപറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനത്തിന്റെ ഭാഗമായി കെ.എഫ്.എസ്.എ കൂത്തുപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് നഗരസഭ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തണ്ണീര്‍ പന്തല്‍ ഒരുക്കി.

അതോടൊപ്പം കത്തുന്ന വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വേണ്ടിയും കുടിനീര്‍ പാത്രം സജ്ജീകരിച്ചു.

നഗരസഭാ ഹോമിയോ ഡിസ്‌പെന്‍സറി പരിസരത്ത് കൂത്തുപറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.സുജാത ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ്, കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ഷനിത്ത്, ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ:ധന്യ, കെ എഫ് എസ് എ മേഖല സെക്രട്ടറി ബൈജു കോട്ടായി, പി.കെ.ജയരാജന്‍, എ. കെ.അഭിലാഷ്, രതീശന്‍ ആയില്യത്ത് എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍കോസ് ഓഡിറ്റോറിയത്തില്‍ ജോണ്‍ ബ്രിട്ടാസ എം.പി ഉദ്ഘാടനം ചെയ്യും. എം.വിജിന്‍എം.എല്‍.എ പങ്കെടുക്കും.