അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും

അഴീക്കോട്: 2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ജലജീവന്‍ മിഷന്‍ വഴി നടപ്പിലാക്കും.

സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കെ.വി.സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ചിറക്കല്‍, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു.

രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയാണ് നടന്നു വരുന്നത്. ഓരോ മേഖലയിലെ എഞ്ചിനീയര്‍മാരും അവരുടെ മേഖലയിലെ പ്രവൃത്തി സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന് യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രുതി (ചിറക്കല്‍), കെ.അജീഷ് (അഴീക്കോട്), കെ.രമേശന്‍ (നാറാത്ത്), പി.പി. ഷമീമ (വളപട്ടണം), സുശീല (പാപ്പിനിശ്ശേരി) എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.