കമ്പികുത്തി പരീക്ഷയില്‍ ഉറച്ച് എം.വി.ഡി-എം.എല്‍.എക്ക് നിവേദനം നല്‍കി സ്‌ക്കൂള്‍ ഉടമകള്‍.
തളിപ്പറമ്പ്: കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് ഗ്രൗണ്ടിലെ കമ്പികുത്തി പരീക്ഷ നാളെ തുടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മോട്ടോര്‍ വാഹന വകുപ്പ്.
ആറരകോടി ചെലവിട്ട് നിര്‍മ്മിച്ച ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ പ്രാചീന രീതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനാ ഭാരവാഹികള്‍ ഇന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ നേരില്‍കണ്ട് നിവേദനം നല്‍കി.
വിജയന്‍ ഭാരതി, വി.പി.പൈലി, ജിമ്മി മാത്യു, ഇ.കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
പ്രശ്‌നത്തില്‍ ഇടപെടുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പഴയ രീതി വീണ്ടും ആരംഭിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.