‘ഡോ.നജീബ് അറസ്റ്റില്‍’-നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്-

പരിയാരം: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പിലാത്തറയിലെ സര്‍വീസ് സ്റ്റേഷന്‍ ഉടമയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

പിലാത്തറ മേരിമാത സ്‌കൂളിന് സമീപത്തെ നസ്‌റിയ വില്ലയില്‍ നജീബിനെയാണ്(38) ഇന്നലെ രാത്രി അറസറ്റ് ചെയ്തത്.

പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നരേന്‍കുളങ്ങര വീട്ടില്‍ ഷിംന
(29) എന്ന യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് 2020 ഡിസംബര്‍ മുതല്‍ പണം വാങ്ങിയതായാണ് പരാതി.

ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഷംനയോട് പറഞ്ഞിരുന്നത്. ഇയാളുടെ വാക്ചാതുരി കാരണമാണ് പണം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

മറ്റ് നിരവധിപേരെയും നജീബ് വഞ്ചിച്ചതായി പരാതിയുണ്ട്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതി തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞതോടെയാണ്  ഷിംന  2021 ഏപ്രില്‍ 15 ന് പരാതി നല്‍കിയത്.