ചന്ദ്രമന നാരായണന്‍ നമ്പൂതിരി പുരസ്‌കാരം ഡോ.നാറാസ് രവീന്ദ്രന്‍ നമ്പൂതിരിക്ക്

പിലാത്തറ: വേദ-ഭാഗവത രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഗവതാചാര്യന്‍ ചന്ദ്രമന നാരായണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ ഋഗ്വേദ പണ്ഡിതന്‍ ഡോ.നാറാസ് രവീന്ദ്രന്‍ നമ്പൂതിരി (ഇട്ടി രവി നമ്പൂതിരി, ശുകപുരം എടപ്പാള്‍) അര്‍ഹനായി.

വേദ ശ്രൗത മേഖലയില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 16 ന് രാവിലെ 10 ന് ചെറുതാഴം തലക്കോട് ചന്ദ്രമന സപ്താഹ മണ്ഡപത്തില്‍ ഡോ.വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി പുരസ്‌കാരം നല്‍കും.

ബദരീനാഥ് റാവല്‍ജി ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.