ഡോ.വി.കെ..വിജയന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍, കെ.പി.വിശ്വനാഥന്‍ ബോര്‍ഡംഗം.
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ.പി.വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു.
ഇന്ന് ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
കെ.പി.വിശ്വനാഥന്‍ നിലവില്‍ സി.പി.ഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്.
1985-86 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ സമയത്ത് എ.ഐ.എസ്.എഫിലൂടെ തുടക്കം, മാല്യങ്കര എസ്.എന്‍.എം കോളേജ് എ.ഐ.എസ്.എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്, ജില്ല ജോ : സെക്രട്ടറി,
സി പി ഐ ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എല്‍ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ്, ദീര്‍ഘകാലം പാര്‍ട്ടി താലൂക്ക് – മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോള്‍ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.