ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രഥമ വനിതാ പ്രിന്‍സിപ്പാള്‍.

 

തിരുവനന്തപുരം: ഡോ.ടി.കെ.പ്രേമലത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.

നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി സ്ഥലംമാറിയ ഒഴിവിലാണ് നിയമനം.

നിലവില്‍ കൊല്ലം ഗവ.മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ്.

മറ്റ് നിയമനങ്ങള്‍-ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.മീനയെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം പ്രഫസര്‍ ഡോ.പി.കെ.ബാലകൃഷ്ണനാണ് പുതിയ ഇടുക്കി പ്രിന്‍സിപ്പാള്‍

.

മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഗീത രവീന്ദ്രനെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസില്‍ ജോ.ഡയരക്ടറാക്കി.

കൊല്ലം ഗവ.മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ.ലിനറ്റ് ജെ.മോറിസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി മാറ്റി നിയമിച്ചു.

എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോ.രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി. കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഡോ.മറിയം വര്‍ക്കിയെ ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജിലേക്കും ആലപ്പുഴയില്‍ നിന്ന് മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ആര്‍.എസ്.നിഷയെ കോന്നിയിലേക്കും സ്ഥാനക്കയറ്റം നല്‍കി സ്ഥലംമാറ്റി.

കോട്ടയത്തുനിന്നും സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. വി.അനില്‍കുമാറിനെ വയനാട്ടിലേക്ക് പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം നല്‍കി. കൊല്ലം മെഡിക്കല്‍ കോളേജിലെ ഡോ.എന്‍.ഗീതയെ പ്രമോട്ട് ചെയ്ത് മഞ്ചേരിയില്‍ നിയമിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രഫസര്‍ ഡോ.മല്ലിക ഗോപിനാഥിനെ കോഴിക്കോടേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ചുമതലയേല്‍ക്കുന്ന നാലാമത്തെ പ്രിന്‍സിപ്പാളാണ്. 29 വര്‍ഷം പിന്നിടുന്ന പരിയാരത്തെ പ്രഥമ വനിതാ പ്രിന്‍സിപ്പാളുമാണ് ഡോ.ടി.കെ.പ്രേമലത.