ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.
കണ്ണൂര്‍: 80 മില്ലിഗ്രാം മെത്താംഫിറ്റാമിനും 12 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

മാടായി പുതിയങ്ങാടി നൂര്‍ജ മന്‍സിലില്‍ പി.വി.അഹമ്മദ് ഹാജിയുടെ മകന്‍ കെ.മുത്തലിബ്(40) നെയാണ് കണ്ണൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പിടികൂടിയത്.
എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാടായി, പുതിയങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ അങ്ങാടിറോഡ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.
കെ.എല്‍ 13 എക്‌സ് 3405 ആക്ടിവ സ്‌കൂട്ടര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.
പുതിയങ്ങാടി, മാട്ടൂല്‍, മടക്കര, പഴയങ്ങാടി എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നവരില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
നിരവധി ചെറുപ്പക്കാര്‍ ഇയാളുടെ വലയിലാണ്.
ഇയാളുടെ സ്‌ക്കൂട്ടറില്‍ മയക്കുമരുന്ന് അവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് പതിവ്.
സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇയാളുടെ ഇരകള്‍ ആയിരിക്കുന്നത്.
അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ(ഗ്രേഡ്) പി.കെ.അനില്‍ കുമാര്‍, ആര്‍.പി.അബ്ദുല്‍ നാസര്‍, പി.സി.പ്രഭുനാഥ്, അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഡ്രൈവര്‍ സി.അജിത്, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് പി.പി.രജിരാഗ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ.ഷാന്‍, പി.ടി.ശരത്. എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു .
