മദ്യലഹരിയില്‍ കിണറില്‍വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

സംഭവം ചെറുവത്തൂര്‍ ജെ.കെ.റെസിഡന്‍സിയില്‍

ചെറുവത്തൂര്‍: മദ്യലഹരിയില്‍ കിണറില്‍ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

പടന്നയിലെ നൗഫലിനെയാണ്(39)തൃക്കരിപ്പൂരില്‍ നിന്നെത്തിയ സേന രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഞാണങ്കൈയിലെ ജെ.കെ.റസിഡന്‍സി ബാറില്‍ നിന്ന് മദ്യപിച്ച നൗഫല്‍ ബാറിന് സമീപത്തെ കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

കിണറിലെ കയറില്‍ തൂങ്ങിപ്പിടിച്ച് നിന്ന് മാതാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു.

ഇവര്‍ തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ വിവരം നല്‍കുകയായിരുന്നു.

കിണറിന് ഗ്രില്ല് വെച്ചിരുന്നുവെങ്കിലും അതിന്റെ തുറന്ന വിടവിലൂടെയാണ് വീണതെന്ന് സംശയിക്കുന്നതായി അഗ്നിശമനസേന പറഞ്ഞു.

ഹോട്ടല്‍ തൊഴിലാളിയാണ് നൗഫലെന്ന് ചന്തേര പോലീസ് പറഞ്ഞു.