ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു-

ദുബായ്: ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു-

കെ എം സി സി അല്‍ ബറാഹഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍ ദുബായ് കെഎംസിസി സെക്രട്ടറി ഒ. മൊയ്തു ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ്  മുസ്തഫ മൗലവി ചെറിയൂര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് എന്‍.യു.ഉമ്മര്‍കുട്ടി കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, സൈനുദ്ദീന്‍ ചേലേരി, റഹ്ദാദ് മൂഴിക്കര, മുഹമ്മദ് കുഞ്ഞി പന്നിയൂര്‍, ജില്ലാ കെഎംസിസി മുന്‍ പ്രസിഡണ്ട് റാഡോ ഉമ്മര്‍കുട്ടി, മൊയ്തു ശാന്തഗിരി, ഒ.കെ.സിറാജ്, കെ.വി.ഖാദര്‍, സലാം ഷാലിമാര്‍ എന്നിവര്‍ സംസാരിച്ചു.

ഹാഷിം ചപ്പാരപ്പടവ്, അബൂട്ടി മന്ന, അല്‍ത്താഫ് കുറുമാത്തൂര്‍, സമീര്‍ കടമ്പേരി, അഹമ്മദ് ചപ്പാരപ്പടവ് , ഹൈദര്‍ പൂമംഗലം, കുട്ടി അള്ളാംകുളം, ശംസുദ്ദീന്‍ കുറ്റിയാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

സെക്രട്ടറി ഇന്‍ ചാര്‍ജ് സി.കെ.പി.യൂനുസ് സ്വാഗതവും ബഷീര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.