പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്ന പൊതിച്ചോര്‍ വിതരണത്തിനൊപ്പം ക്രിസ്തുമസ് ദിനത്തില്‍ കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ.

എല്ലാ വിഭാഗം ആളുകളേയും ആഘോഷങ്ങളിലൂടെ സന്തോഷത്തിന്റെ ഭാഗമാക്കുക എന്നത് ആണ് കേക്ക് വിതരണത്തിലൂടെ നടത്തുന്നതെന്നും,  കരോള്‍ പോലുള്ള മറ്റ് മതസ്ഥരുടെ ആഘോഷങ്ങളെ എതിര്‍ക്കുന്ന സംഘപരിവാരിനെ

പൊതു സമൂഹത്തില്‍ പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് ഡിവൈഎഫ്‌ഐ മുന്നോട്ട് വയ്ക്കുന്നതെന്നും പൊതിച്ചോര്‍ ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു കൊണ്ട് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി പറഞ്ഞു.

ഡിവൈഎഫ്‌ഐ ചെറുതാഴം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ദിനത്തില്‍ പൊതിച്ചോര്‍-കേക്ക് വിതരണം ചെയ്തത്.

ഡിവൈഎഫ്‌ഐ മാടായി ബ്ലോക്ക് സെക്രട്ടറി സി.പി ഷിജു, ബ്ലോക്ക് ട്രഷറര്‍ പി.വി ശിവശങ്കരന്‍, ജോ.സെക്രട്ടറി പി.ജിതിന്‍, ചെറുതാഴം മേഖലാ സെക്രട്ടറി സി.വി ജിതിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.