പി.പി.സദാനന്ദന്‍ ഇനി പോലീസ് സൂപ്രണ്ട്-കണ്ണൂര്‍ സിറ്റിയില്‍ അഡീ.എസ്.പി

തിരുവനന്തപുരം: കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി.സദാനന്ദനെ അഡീ.എസ്.പിയായി നിയമിച്ചു.

കണ്ണൂര്‍ സിറ്റിയിലാണ് പ്രമോഷന്‍ നല്‍കി നിയമിച്ചിരിക്കുന്നത്.

കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി പ്രിന്‍സ് അബ്രഹാമിനെ കണ്ണൂര്‍ റൂറലില്‍ അഡീ.എസ്.പിയായി മാറ്റി നിയമിച്ചു.

തളിപ്പറമ്പില്‍ എസ്.ഐയായും സി.ഐയായും പ്രവര്‍ത്തിച്ചിട്ടുള്ള സദാനന്ദന്‍ നിരവധി കേസുകള്‍ തെളിയിച്ച മികച്ച കുറ്റാന്വേഷകന്‍ കൂടിയാണ്.