സുരേഷ്‌ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ഏകലവ്യന്‍@31.

സുരേഷ്‌ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിലേക്ക് ഉയര്‍ത്തിയ സിനിമയാണ് 1993 മെയ്-20 ന് റിലീസ് ചെയ്ത ഏകലവ്യന്‍.

ഇന്ന് 31 വര്‍ഷം പൂര്‍ത്തീകരിക്കുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് വേണ്ടി പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ്. രഞ്ജി പണിക്കരാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

മധു, ഗീത, സിദ്ദിക്ക്, ജഗതി, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, നരേന്ദ്രപ്രസാദ്, ചിത്ര, ഗണേഷ്‌കുമാര്‍, കെ.ടി.സി.അബ്ദുള്ള, രാഗിണി, രഞ്ജി പണിക്കര്‍, കാലടി ജയന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രാജാമണി. രവി.കെ.ചന്ദ്രന്‍ ക്യാമറയും എല്‍.ഭൂമിനാഥന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കല്‍പ്പക ഫിലിംസാണ് വിതരണക്കാര്‍. നരേന്ദ്രപ്രസാദിന്റെ വിവാദ സ്വാമിയും സുരേഷ്‌ഗോപിയുടെ മാധവനെന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും കാണികളുടെ മനസില്‍ ഇടംപിടിച്ച സിനിമയാണ് ഏകലവ്യന്‍.