ഇ.കെ.ജി ചെയ്ത സേവനം മാധ്യമരംഗത്തെ പുതുതലമുറക്ക് മാതൃക-പി.വി.ഗോപാലന്‍.

പരിയാരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ചെയ്ത സേവനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുന്‍ പഞ്ചായത്തംഗം പി.വി.ഗോപാലന്‍.

ഇ.കെ.ജിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പരിയാരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇ.കെ.ജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുദിനം ദിനപത്രം തളിപ്പറമ്പ് ലേഖകനായിരുന്ന ഇ.കെ.ജി 2019 ലാണ് അന്തരിച്ചത്.

 

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പരിയാരത്തെ സ്വന്തം ലേഖകന്‍ എന്നറിയപ്പെടുന്ന ഇ.കെ.ജിയെ പരിയാരത്തെയും തളിപ്പറമ്പിലെയും മാധ്യമപ്രവര്‍ത്തകര്‍ ഗുരുനാഥനായും വഴികാട്ടിയായുമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.ജെ.യു ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പപ്പന്‍ കുഞ്ഞിമംഗലം, സെക്രട്ടറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി,

പി.ഐ.ശ്രീധരന്‍, സി.രാജീവന്‍, വീക്ഷണം തളിപ്പറമ്പ് ലേഖകന്‍ കുന്നില്‍ ദാമോദരന്‍, ഇ.കെ.ജിയുടെ മകന്‍ പി.വി.സജീവന്‍, എം.സഹദേവന്‍, പ്രണവ് പെരുവാമ്പ, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണയോഗത്തിന് മുമ്പായി ഇ.കെ.ജിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി.