ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).

തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ ഫോട്ടോ ഏരിയാ സിക്രട്ടറി കെ.സന്തോഷ് അനാഛാദനം ചെയ്യും.

നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി പുല്ലായിക്കൊടി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

ടി.വി.ജയകൃഷ്ഷണ്‍, ഒ.സുഭാഗ്യം, കെ.എം ലത്തീഫ്, കെ.ബിജുമോന്‍, പി.വി.വാസത്തി, പി.പി.രഞ്ജിത് കുമാര്‍ എന്നിവര്‍ സംസാരിക്കും.

പി.പി.ലക്ഷ്മണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ടി.വി.ഗംഗാധരന്‍ സ്വാഗതവുo പറയും.

രാത്രി 10 ന് അത്താഴക്കുന്ന് സൗപര്‍ണിക കലാവേദിയുടെ നാട്ടരങ്ങ്.

പരിപാടിയുടെ ഭാഗമായി ഇന്ന് വര്‍ണ്ണശബളമായ ഘോഷയാത്രയും നടക്കും.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സിക്രട്ടറി പി.കെ വിജയന്‍ സാസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യും. ഗ്രാമോല്‍സസവും നടക്കും.