ശേഷം ചിന്തനീയം–പെട്ടെന്ന് മാറ്റിയാല്‍ അത്രയും നല്ലത്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ അപകടം മണക്കുന്നു.

ഏത് സമയത്തും കടപുഴകി വീഴാവുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി പോസ്റ്റിന്റെ നില്‍പ്പ്.

ദിനമെന്നോണം ഇത് റോഡിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്.

ഈ പോസ്റ്റില്‍ നിന്നും നിരവധി വൈദ്യുതി കണക്ഷന്‍ പോകുന്നുണ്ട്.

ആ വയറുകളുടെ ബലത്തിലാണ് പോസ്റ്റ് ഇത്തരത്തിലെങ്കിലും നില്‍ക്കുന്നത്.

ഈ പോസ്റ്റ് വീണാല്‍ തിരക്കേറിയ മെയിന്‍ റോഡില്‍ എന്ത്‌
സംഭവിക്കും എന്നത് അധികാരികളുടെ ചിന്തക്ക് വിടുന്നു.

പെട്ടെന്ന് തന്നെ ഇത് മാറ്റിയാല്‍ അത്രയും നല്ലത്.