ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററിക്ക് തനിയെ തീപിടിച്ചു- അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി-

തളിപ്പറമ്പ്: ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററിക്ക് സ്വയം തീപിടിച്ചു, അഗ്നിശമനസേനയുടെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ തൃച്ചംബരം ഐ.ജി.റോഡിന് സമീപത്തെ ഡെല്‍ഹിവെരി കൊറിയര്‍സര്‍വീസ് ഓഫീസിലാണ് സംഭവം നടന്നത്.

കൊറിയര്‍വഴി അയക്കാനെത്തിച്ച ഒക്കിനോവ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഉപയോഗിക്കുന്ന റീച്ചാര്‍ജബിള്‍ ബാറ്ററിക്കാണ് തിനിയെ തീപിടിച്ചതെന്ന് കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പുകാരന്‍ ആല്‍വിന്‍ ജോസ് പറഞ്ഞു.

ഉടനെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ്മാത്യു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

ബാറ്ററിക്കകത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.