വരൂ- കടന്നുവരൂ–തളിപ്പറമ്പിലെ മെയിന്‍ റോഡില്‍ കയ്യേറി കച്ചവടം ചെയ്യാം—
തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു പുകില്- അനധികൃത പാര്‍ക്കിങ്ങ് തടയും, പിഴയീടാക്കും, കയ്യേറ്റം ഒഴിപ്പിക്കും, നഗരം

ഞങ്ങള്‍ ക്ലീനാക്കും-ഒടുവില്‍ പുലി എലിയേപ്പോലും പ്രസവിച്ചില്ല.
പവനായി ഇപ്പോഴും അതിശക്തനായി തളിപ്പറമ്പിലെ റോഡ് കയ്യേറിക്കൊണ്ടിരിക്കുന്നു.
അത്ര എളുപ്പത്തിലൊന്നും തന്നെ ശവമാക്കാന്‍ ആര്‍ക്കും ആവില്ലെന്ന നെഞ്ചൂക്കോടെ—-
തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി നഗരം കയ്യേറ്റരഹിതമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പലരും കരുതി.
പക്ഷെ, ആര്‍.ഡി.ഒ സ്ഥലത്തുണ്ടോ എന്നുപോലും ഇപ്പോള്‍ വ്യക്തമല്ല.
നഗരമാവട്ടെ കയ്യേറ്റക്കാരുടെ സാമ്രാജ്യമായി മാറുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മെയിന്‍ റോഡിന്റെ സബ് രജിസ്ട്രാര്‍ ഓഫീസ് മുതല്‍ കപ്പാലം വരെയുള്ള
ഭാഗത്ത് റോഡില്‍ വലിയ കുടകള്‍ നാട്ടിയാണ് തെരുവ് കച്ചവടം പൊടിപൊടിക്കുന്നത്.
കുപ്പത്തും മറ്റ് ചില സ്ഥലങ്ങളിലുമൊക്കെ കയ്യേറ്റം ഒഴിപ്പിക്കപ്പെട്ടുെവങ്കിലും ജനത്തിരക്കേറിയ മെയിന്‍ റോഡില്‍ സ്ഥിതി അനുദിനം വഷളാവുകയാണ്.
