ആര്‍.എസ്.എസിന്റെ പിടിയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ദൗത്യമായി കാണണം-ഇ.പി.ജയരാജന്‍-

Report– പാണപ്പുഴയില്‍ നിന്നും കരിമ്പം.കെ.പി.രാജീവന്‍

പരിയാരം:ആര്‍.എസ്.എസ്. വലയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പ്രധാന ദൗത്യമായി കാണാന്‍ ഓരോ പ്രവര്‍ത്തകനും തയ്യാറാവണമെന്ന് സി പി എം.കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍.

പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ സി.പി.എം മാടായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃസ്ത്യന്‍ മതവിഭാഗത്തിലും വര്‍ഗീയ ചിന്ത വളര്‍ത്താന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. നര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ അതിന്റെ ഭാഗമാണ്.

മനുഷ്യനെ ഒരു ശക്തിയായി കണ്ട് വളരാന്‍ സമ്മതിക്കാതിരിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി.

സഹകരണ രംഗത്ത് അടുത്ത കാലത്തുണ്ടായ ചില പ്രശ്‌നങ്ങള്‍ ഈ രംഗത്തത്തെ വളര്‍ച്ചക്ക് മങ്ങലേല്‍പ്പിച്ചിട്ടുേെണ്ടന്ന് സമ്മതിച്ച ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപന മേധാവികളുടെ സ്ഥാനത്ത് വന്ന് അവരെ നിയന്ത്രിക്കാന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ വരുന്ന പ്രവണത ഉണ്ടാകരുതെന്നും പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ സമഗ്രമേഖലയിലും വികസനത്തിന്റെ കുത്തൊഴുക്ക് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സൃഷ്ടിക്കെതിരെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

സി.എം.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് ഐ.വി.ശിവരാമന്‍ പതാക ഉയര്‍ത്തി.

ഏരിയാസെക്രട്ടറി കെ.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി പി പ്രകാശന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, കെ പി സഹദേവന്‍, ടി വി രാജേഷ്, ജില്ല സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദന്‍,ജില്ല കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണന്‍, പി പി ദാമോദരന്‍, എം വിജിന്‍ എം എല്‍ എ, സി സത്യപാലന്‍, കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ രക്തസാക്ഷി പ്രമേയവും എം. ശ്രീധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന സേേമ്മളനം നാളെ(ബുധന്‍) സമാപിക്കും. സി എം വേണുഗോപാലന്‍ (കണ്‍വീനര്‍) വരുണ്‍ ബാലകൃഷ്ണന്‍, പി പ്രഭാവതി, കെ റമീസ് എന്നിവരടങ്ങിയ പ്രസിഡിയവും ,

ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റീയറിംഗ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ഇ പി ബാലന്‍ (കണ്‍വീനര്‍) ടി വി ചന്ദ്രന്‍, ടി സുലജ, എവി മണി പ്രസാദ് എന്നിവരടങ്ങിയതാണ് രജിസ്‌ട്രേഷന്‍ കമ്മിറ്റി.

പ്രമേയം സി കെ പി പത്മനാഭന്‍ (കണ്‍വീനര്‍), വി വിനോദ്, എം വി ശകുന്തള, കെ വി വാസു, എ വി രവീന്ദ്രന്‍, ടി വി പത്മനാഭന്‍ ,കെ മനോഹരന്‍, വി രമേശന്‍, കെ പി മോഹനന്‍, കെ ജി വത്സലകുമാരി,

പി ജനാര്‍ദനന്‍. മിനുട്ട്‌സ് എം വി രാജീവന്‍(കണ്‍വീനര്‍), ആര്‍.അജിത, കെ വി സന്തോഷ്, എം രാമചന്ദ്രന്‍ എന്നിവരും,

ക്രഡന്‍ഷ്യല്‍ കമ്മിറ്റിയില്‍ കെചന്ദ്രന്‍ (കണ്‍വീനര്‍), സി ഒ പ്രഭാകരന്‍, എം വി രവി, കെ സന്ദീപ്, അടുക്കാന്‍ വിജയന്‍ ,സി പി ഷിജു, പി ജിതിന്‍, കെ പി സുമയ്യ,പി എ അരുണ്‍.