എരമം-കടയക്കര മഖാം ഉറുസ് ഫിബ്രവരി-8 മുതല്‍ 12 വരെ.

മാതമംഗലം: മാനവസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ബെബ്രുവരി 8 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം ജാതി മത വ്യത്യാസമില്ലാതെ ആയിരക്കണക്കിനാളുകളുടെ ആശാകേന്ദ്രമാണ്.

നിരവധി കറാമത്തുകള്‍ കൊണ്ട് പ്രശസ്തമായ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഔലിയാക്കളുടെ പേരിലാണ് വര്‍ഷം തോറും ഉറൂസ് നടത്തിവരുന്നത്.

8 ന് രാവിലെ 9 ന് കടയക്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.പി.യൂസുഫ് സാഹിബ് പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാവും.

രാത്രി 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സി.എം ബഷീര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാഗ്മി ശാക്കിര്‍ ദാരിമി വളക്കൈ പ്രഭാഷണം നടത്തും. സയ്യിദ് സ്വഫിയ്യുള്ളാഹി ജമലുല്ലൈലി സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും.

9 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരാനന്തരം നടക്കുന്ന പേരൂല്‍ മക്ബറ സിയാറത്തിന് സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി ഹാജിമുക്ക് നേതൃത്വം നല്‍കും. രാത്രി 7 ന് നടക്കുന്ന ഇശല്‍ നൈറ്റിന് ഹാഫിള് മുഹമ്മദ് സ്വാദിഖ് അസ്ഗരി പെരിന്ചതാരിറ്റി ആന്റ് ടീം നേതൃത്വം നല്‍കും.

10 ന് ശനിയാഴ്ച്ചരാത്രി 7 ന് നടക്കുന്ന ജസലാലിയ്യ റാത്തീബിന് ശിഹാബുദ്ധീന്‍ മൗലവി ചെറുപുഴ നേതൃത്വം നല്‍കും.

11 ന് ഞായറാഴ്ച്ച രാവിലെ 10 ന് ഖത്തം ദുആ സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങള്‍ മാട്ടൂലിന്റെ നേതൃത്വത്തില്‍ നടക്കും.

ഉച്ചക്ക് 1 മണിക്ക് അന്നദാനം.രാത്രി 7 ന് സമാപന സമ്മേളനവും കൂട്ടുപ്രാര്‍ത്ഥനയും തുടര്‍ന്ന് മദനീയം മജ്‌ലിസിന് ലത്തീപ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും.

ഫെബ്രുവരി 12 ന് ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് സയ്യിദ് സൈഫുല്ല അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റഈസ് മുഇദനി, അഹമ്മദ് ലബീബ് അദനി, കെ.പി.യുസുഫ്, എം.മുഹമ്മദ്, കെ.പി.സിറാജ്, പി.മുസ്തഫ, കെ.ജബ്ബാര്‍, കെ.പി.അസീസ് എന്നിവര്‍ പങ്കെടുത്തു.