കോണ്‍ഗ്രസ് നേതാവ് അഡ്വ.ഇ.വി.മോഹനന്‍(62) നിര്യാതനായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ഇ.വി.മോഹനന്‍(62)നിര്യാതനായി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും  K S U  മുന്‍ ജില്ലാ കമ്മിറ്റി ട്രഷറുമായിരുന്നു.

മേലതിയടം കാപ്പുങ്ങല്‍ പരേതനായ നടുവലത്ത് കൃഷ്ണന്‍ നായര്‍-എട്ടിയാട്ട് വീട്ടില്‍ കല്യാണി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ടി വി.ശാന്ത (നരിക്കോട്).

മകള്‍: അഞ്ജലി മോഹന്‍ (വിദ്യാര്‍ഥിനി, ചിന്‍മയ വിദ്യാഭവന്‍, തളിപ്പറമ്പ്).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഉഷ, കമല, വിമല, പരേതരായ അഡ്വ.കൃഷ്ണന്‍, നാരായണന്‍.

മൃതദേഹം ഇന്ന് (09/06/2025), രാവിലെ 8:30 മുതല്‍ 9:30 വരെ പരിയാരം ഏമ്പേറ്റ് രാജീവ് ഭവനിലും, 10-മണി മുതല്‍ 10:30 വരെ തളിപ്പറമ്പ് കോടതിയിലും 10:45 മുതല്‍ നരിക്കോടുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിനു ശേഷം 12 മണിക്ക് നരിക്കോട് സ്മൃതിയില്‍ സംസ്‌കരിക്കും.