രാമന്തളിയിലെ ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍.
പയ്യന്നൂര്‍: ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍.

രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ കെ.പി.സജീവ് (48)നെയാണ് പയ്യന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.
40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാറ്റാന്‍ പാകപ്പെടുത്തിയ വാഷും സഹിതമാണ് ഇയാള്‍ എക്‌സൈസ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു സജീവ്.
ലിറ്റര്‍ കുപ്പികളിലായും മൊത്ത വിതരണവും ആയാണ് ഇയാള്‍ വില്പന ചെയ്തിരുന്നത്.
മുമ്പ് രണ്ട് അബ്ക്കാരി കേസുകളിലെ പ്രതിയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.അസീസ്, എം.കെ.ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.രാഹുല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന പി ക്ളമന്റ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ ഇന്ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
