അഭിജിത്ത്, ശരത്കുമാര്‍, സൂരജ്ചന്ദ്രന്‍-എക്‌സൈസ് പിടിയിലായി.
തളിപ്പറമ്പ്: കഞ്ചാവിനെതിരെ എക്‌സൈസ് വേട്ട ഊര്‍ജ്ജിതമായി. തളിപ്പറമ്പിലും പാപ്പിനിശേരിയിലുമായി മൂന്നുപേര്‍ പിടിയിലായി.
തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജിവനും സംഘവും മുയ്യത്ത് നടത്തിയ
പരിശോധനയില്‍ ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്തിനെ(22) പിടികൂടി. ഇയാള്‍ക്കെതിരെ NDPS കേസെടുത്തു.
പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ റെനില്‍ കൃഷ്ണന്‍, പി.പി.രജിരാഗ്, ഇ.എച്ച്.ഫെമിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പാപ്പിനിശേരി എക്‌സൈസിലെ പ്രിവന്റീവ് ഓഫീസര്‍ ടി.സന്തോഷും സംഘവും ഏഴോം മൂന്നാംപീടികയില്‍ നടത്തിയ പരിശോധനയില്‍ കുന്നുംപുറത്ത് വീട്ടില്‍ ശരത്കുമാറിനെ(23) അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ അര്‍.പി.അബ്ദുള്‍ നാസര്‍, സി.ഇ.ഒമാരായ എം.എം.ഷെഫീക്ക്, വി.നിഷാദ്, കെ.സനീബ്, എം.കലേ്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.പി.രജിരാഗ്, ഡ്രൈവര്‍ ഇസ്മായില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവ: ഓഫീസര്‍ ആര്‍.പി.അബ്ദുള്‍ നാസറും പാര്‍ട്ടിയും ഏഴോത്ത് നടത്തിയ പരിശോധനയില്‍ ഏഴോം ഹിന്ദു സ്‌കൂളിന് സമീപം താമസിക്കുന്ന
മാധവി നിലയത്തില്‍ സൂരജ് ചന്ദ്രന്‍ (28) എന്നയാളെയും കഞ്ചാവ് കൈവശം വെച്ച കേസില്‍ പിടികൂടി.
