ഓട്ടോയില്‍ ചാരായം- കാറില്‍ കഞ്ചാവ്-2 പേര്‍ പിടിയില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, മരുതായി, ഉളിയില്‍, ചാവശ്ശേരി, കൂരന്‍ മുക്ക് ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തി.

കൂരന്‍മുക്ക് ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തവെ കെ.എല്‍ 13 -ടി- 5966 മാരുതി റിട്ട്‌സ് വാഹനത്തില്‍ 50 ഗ്രാം ഉണക്ക കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് ഇരിട്ടി താലൂക്കില്‍ ചാവശ്ശേരി അംശം

ഉളിയില്‍ ദേശത്ത് കൂരന്‍ മുക്ക ഭാഗം നജ്മാസ് മന്‍സില്‍ മുസ്തഫയുടെ മകന്‍ സക്ലൈന്‍ മുസ്താഖ് എന്നയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി.ഹംസകുട്ടി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഒ.വിനോദ്, എം.പി.ഹാരിസ്. വി.എന്‍.സതീഷ്, പി.ടി.സജിത്ത്, സി.വി.റിജുന്‍ എന്നിവര്‍ പങ്കെടുത്തു.

 

പേരാവൂര്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റര്‍ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂര്‍ എക്‌സൈസ് പിടികൂടി.

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റര്‍ വാറ്റ് ചാരായവുമായി പെരുവ സ്വദേശി പേരാവൂര്‍ എക്‌സൈസിന്റെ പിടിയിലായി.

പെരുവ സ്വദേശി തെനിയാടന്‍ വീട്ടില്‍ ടി.സജീവന്‍ (43)എന്നയാളാണ് അറയങ്ങാട് ഭാഗത്തുവച്ച് 15 ലിറ്റര്‍ വാറ്റ് ചാരായവുമായി പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പേരാവൂര്‍ എക്‌സൈസ് സംഘം ശനിയാഴ്ച്ച രാത്രി 8.30 മണിയോട് കൂടി അറയങ്ങാട് ഭാഗത്ത്‌നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

ചാരായം കടത്താനുപയോഗിച്ച കെ.എല്‍ 58 എ.എ. 4296 നമ്പര്‍ പിയാജിയോ ആപ്പെ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

എക്‌സൈസ് ഇന്‍സ്പക്ടര്‍ എ.കെ.വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.പത്മാരജന്‍, ജോണി ജോസഫ്, ഐ ബി പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ നിസാര്‍,

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് കൊമ്പ്രക്കണ്ടി, വി.എന്‍.സതീഷ്, സന്ദീപ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ.അമൃത, ഉത്തമന്‍ മൂലയില്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും.