തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരം. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ്(19)പരിക്കേറ്റത്.
പിതാവ് അബ്ദുള്‍നാസര്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്.
കാലില്‍ പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണ് സംഭവമെന്നാണ് വിവരം. മകനെ വെട്ടിയ ശേഷം സ്ഥലംവിട്ട ഉപ്പ അബ്ദുല്‍നാസറിനെ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി ഉമ്മ തിരുവട്ടൂര്‍ മഖാം ഉറൂസിന് പോയിരുന്നതിനാലാണ് സ്ഥിരമായി പുളിയൂലിലെ ഉമ്മാമ്മയുടെ വീട്ടില്‍ താമസിക്കുന്ന ഷിയാസ് കോരന്‍പീടികയിലെ വീട്ടില്‍ താമസിച്ചത്.
നാലരയോടെ വൈദ്യുതി പോയപ്പോള്‍ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുള്‍നാസര്‍ വെട്ടുകയായിരുന്നു.
പത്തിലേറെ വെട്ടേറ്റ ഷിയാസിന്റെ നില ഗുരുതരമാണ്.
കൈക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റത് സംഭവം നടന്ന മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുകയാണ്.
സംഭവം പോലീസില്‍ അറിയിച്ചെങ്കിലും പരിയാരം പോലീസ് മണിക്കൂറുകളോളം വൈകിയാണ് സ്ഥലത്തെത്തിയതെന്ന്
ഗ്രാമപഞ്ചായത്തംഗം അബ്ദുള്‍ഷുക്കൂര്‍ പറഞ്ഞു. പൂമംഗലം മഴൂര്‍
സ്വദേശിയാണ് അബ്ദുള്‍നാസര്‍.