ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച വിശ്രമമുറിയും മുലയൂട്ടല്‍ കേന്ദ്രവും നാശത്തിന്റെ വക്കില്‍
ധനഞ്ജയന്.

പയ്യന്നൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച വിശ്രമമുറിയും മുലയൂട്ടല്‍ കേന്ദ്രവും നാശത്തിന്റെ വക്കില്‍.
പഴയ ബസ്സ്റ്റാന്റിലെ സ്ത്രീകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ രണ്ട് മുറികളിലായി വിപുലമായ സൗകര്യങ്ങളോടു കൂടിയായിരുന്നു ഇത് ഒരുക്കിയിരുന്നത്.
ആദ്യഘട്ടത്തില്‍ അമ്മമാര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് ഏണിപ്പടി കയറി മുകളിലെത്തിയാലേ ഇങ്ങനെയൊരു സൗകര്യം ഉണ്ടെന്ന് അറിയൂ.
പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. ഒരു ബോര്‍ഡു പോലും ഇവിടെയില്ലതാനും.
2018-ല്‍ നിര്‍മ്മിച്ച ഈ മുലയൂട്ടല്‍ കേന്ദ്രത്തിലെ തൊട്ടിലും കട്ടിലും പൊടി പിടിച്ച് കിടക്കുകയാണ്.
മുറിക്കകത്താണെങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയുമാണ്. വെന്റിലേഷന് വഴിയാണ് മഴവെള്ളം മുറിക്കകത്തെത്തുന്നത്.
ജനല്‍ ഗ്ലാസുകള്‍ പൊട്ടിയ നിലയിലുമാണ്.
അമ്മമാരുടെയും കുട്ടികളുടേയും സുരക്ഷയെ കരുതി നിര്‍മ്മിച്ച വിശ്രമമുറിയും, മുലയൂട്ടല്‍ കേന്ദ്രവും ഉപയോഗശൂന്യമായതോടെ നഗരസഭയുടെ ലക്ഷങ്ങളാണ് പാഴായിപ്പോയത്.
