Skip to content
തളിപ്പറമ്പ്: വീണു കിട്ടിയ സ്വര്‍ണ്ണവള തിരിച്ചു നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി.
തളിയില്‍ താമസിക്കുന്ന ഷിബുവിന്റെ ഭാര്യ ലിജിയുടെ രണ്ടേകാല്‍ പവന്റെ സ്വര്‍ണ്ണവളയാണ് തളിപ്പറമ്പില്‍ വെച്ച് നഷ്ടപ്പെട്ടത്.
ഇന്നലെ വൈകുന്നേരം ഓഫീസില്‍ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂര്‍ സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ഓഫീസിലെ എം.കെ.സൈബുന്നീസ,
ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ടി.വി.രജിത എന്നിവര്‍ക്കാണ് തളിപ്പറമ്പ ഹൈവേയില്‍ നിന്നും വള വീണു കിട്ടിയത്.
സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും പൊതു-സാമൂഹ്യ പ്രവര്‍ത്തകനുമായ കോമത്ത് മുരളീധരന്റെ സാന്നിധ്യത്തില്‍ വള ഇരുവരും ചേര്‍ന്ന് ഉടമക്ക് തിരിച്ചു നല്‍കി.