കുറ്റ്യേരി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

പരിയാരം: നിര്‍മ്മാണതൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

കുറ്റ്യേരി വായിക്കീല്‍ വീട്ടില്‍ രാമചന്ദ്രനാണ്(46) മരിച്ചത്.

ഇന്ന്  ഉച്ചകഴിഞ്ഞ് 2.30 ന് മുയ്യം വരഡൂലില്‍ ഗംഗാധരന്‍ എന്നയാളുടെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാംനിലയില്‍ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.